വടകര: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ്പുളിക്കൂലും പാര്‍ട്ടിയും വില്ല്യാപ്പള്ളി, കുനിങ്ങാട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. ആയഞ്ചേരി പറമ്പില്‍ ആക്കായി താഴെകുനിയില്‍ വീട്ടില്‍ അമലിനെയാണ് (27) അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈതകുണ്ട് എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് സായിദാസ്.കെ.പി, ഷൈജു.പി.പി, സിവില്‍ എക് സൈസ് ഓഫീസര്‍ മുസ്ബിന്‍. ഇ.എം, സിഇഒ ഡ്രൈവര്‍ പ്രജീഷ്. ഇ കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.