വടകര: മദ്യ-മയക്കുമരുന്ന് മാഫിയകളുടെ സംരക്ഷകരായി പിണറായി സർക്കാർ മാറിയിരിക്കുന്നുവെന്ന് മഹിളാകോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം. പി. അധികാര സിംഹാസനത്തിൽ നിന്നും പിണറായിയെ താഴെ ഇറക്കുന്നതിന് വേണ്ടി ജനങ്ങൾ അവസരം കാത്തിരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു. മഹിളാ സാഹസ് യാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിലാണ് രൂക്ഷ വിമർശനം.
ഇന്ത്യൻ കോഫീ ഹൗസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കെ പി സി സി സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രജിത. എ. കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗൗരി പുതിയേടത്ത്, സതീശൻ കുരിയാടി, വി. കെ.. പ്രേമൻ, പുഷ്പ മഠത്തിൽ, രജനി രാമാനന്ദ്, ജയലക്ഷ്മി ദത്തൻ, പി. കെ. പുഷ്പവല്ലി, അനിത, ബാബു ഒഞ്ചിയം, ശശിധരൻ കരിമ്പനപ്പാലം, തങ്കമണി, രതി , ഷില്ലി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.