
തൊട്ടിൽപ്പാലം : കെഎസ്ആർടിസി ബസിനുനേരേ അജ്ഞാതന്റെ ആക്രമണം. കോഴിക്കോട്ടുനിന്ന് തൊട്ടിൽപ്പാലത്തേക്ക് വരുകയായിരുന്നു കെഎസ്ആർടിസി ബസിനുനേരേയാണ് വടക്കുമ്പാട് സ്കൂളിന് സമീപത്തുവെച്ച് അജ്ഞാതൻ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ പിൻവശത്തെ വലതുഭാഗത്തെ ചില്ല് പൊട്ടി. പിൻവശത്തായതിനാൽ ആരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവർക്ക് മനസ്സിലായില്ല. ഒരു കറുത്ത സ്കൂട്ടറിൽ വന്നയാളാണ് ബസിനുനേരേ കല്ലെറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞതായി ഡ്രൈവർ പറഞ്ഞു. പേരാമ്പ്ര പോലീസിൽ പരാതിനൽകി.