BREAKING NEWS
dateWED 22 JUL, 2026, 1:26 AM IST
dateWED 22 JUL, 2026, 1:26 AM IST
back
Homeregional
regional
SREELAKSHMI
Tue Jul 21, 2026 04:46 PM IST
ബസ് യാത്രക്കിടെ വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം;ചെരണ്ടത്തൂര്‍ സ്വദേശി പിടിയില്‍
NewsImage

വടകര: ബസ് യാത്രക്കിടയില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി ചോമ്പാല പോലീസ് പിടിയില്‍. മണിയൂര്‍ ചെരണ്ടത്തൂര്‍ നീലിയേടത്ത് മീത്തല്‍ചന്ദ്രനെയാണ് (59) പോലീസ് പിടികൂടിയത്. ജൂണ്‍ 16നായിരുന്നു സംഭവം. 

രാവിലെ സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിയെ മുക്കാളിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തുകയും സ്‌കൂള്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വടകരയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ബസിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അതിക്രമത്തിനരായ കുട്ടിയില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെയുംഅടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ രൂപസാദൃശ്യമുള്ള നിരവധി ആളുകളെ നിരീക്ഷിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചോമ്പാല എസ്എച്ച്ഒ ഷമീല്‍ പി.പി, എഎസ്‌ഐ സിജില്‍ കുമാര്‍, എസ്‌സിപിഒ ഷമീര്‍ വി.കെ.ടി, സിപിഒമാരായ രജീഷ് ആര്‍, രാജേഷ് എം. കെ, ശ്രീജേഷ് .സി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE