BREAKING NEWS
dateTUE 23 JUN, 2026, 8:18 PM IST
dateTUE 23 JUN, 2026, 8:18 PM IST
back
Homeregional
regional
Aswani Neenu
Tue Jun 23, 2026 03:08 PM IST
ഖത്തർ റാസ് ലഫാനിലെ സ്ഫോടനം: മരിച്ചവരിൽ തൂണേരി സ്വദേശിയും
NewsImage

ദോഹ: ഖത്തറിലെ റാസ് ലഫാനിലുള്ള ബർസാൻ ഗ്യാസ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. പ്ലാൻ്റ് സൂപ്പർ വൈസർ തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

അപകടത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്. ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി മാസങ്ങളോളം അടച്ചിട്ടിരുന്ന പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ദുരന്തം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE