BREAKING NEWS
dateTHU 25 JUN, 2026, 7:14 PM IST
dateTHU 25 JUN, 2026, 7:14 PM IST
back
Homeregional
regional
Aswani Neenu
Thu Jun 25, 2026 03:51 PM IST
ലൈംഗീകാതിക്രമ ശ്രമം; പ്രതിക്ക് കഠിന തടവും പിഴയും
NewsImage

നാദാപുരം: കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയകേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 5 000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടമേരി പുത്തൂച്ചാലിൽ റിജു രാജി (26) നെയാണ് നാദാപുരം പോക്സോ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്. 2024 ഒക്ടോബർ 14 ന് ആയഞ്ചേരി മാക്കം മുക്കിൽ ബസ്സിറങ്ങി റോഡിലൂടെ അരൂർ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ പുറകെ നടന്ന് ശല്യം ചെയ്യുകയും പിടിച്ചു വെച്ച് ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. 

നാദാപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. നാദാപുരം എസ് ഐ അനീഷ്, എ എസ് ഐ കെ ജി രജനി എന്നിവരാണ്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 15രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ എസ് ഐ ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE