BREAKING NEWS
dateTUE 26 MAY, 2026, 10:41 PM IST
dateTUE 26 MAY, 2026, 10:41 PM IST
back
Homeregional
regional
SREELAKSHMI
Tue May 26, 2026 10:07 AM IST
അവിവാഹിതയായ വിദ്യാർഥിനി ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞു
NewsImage

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അവിവാഹിതയായ 19കാരിയാണ് കുഞ്ഞിനെ എറിഞ്ഞത്. യുവതി ആശുപത്രിയിലെ ശുചിമുറിയിലാണ് പ്രസവിച്ചത്. ഇന്നലെ രാത്രി ഒൻപതുമണിയോടെ വയറുവേദനയെത്തുടർന്നാണ് യുവതി പിതാവുമൊത്ത് ആശുപത്രിയിലെത്തിയത്. തുടർന്ന് ചികിത്സിച്ച ഡോക്‌ടർ നിരീക്ഷണത്തിൽ കഴിയാൻ യുവതിയോട് നിർദേശിച്ചു. പിന്നാലെയാണ് പ്രസവശേഷം യുവതി കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞത്.

അമ്മയും കുഞ്ഞും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മുൻപ് സ്‌കാൻ ചെയ്തിട്ടുണ്ടെന്നും കൊഴുപ്പുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് യുവതി പറഞ്ഞതെന്ന് ചികിത്സിച്ച ഡോക്‌ടർമാർ പറയുന്നു. വേദനയ്ക്കുള്ള മരുന്ന് നൽകി. സ്‌കാൻ ചെയ്യാനും നിർദേശിച്ചു. യുവതി വയറുപരിശോധിക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. വേദന കുറയാൻ മരുന്ന് നൽകാൻ വാശിപ്പിടിച്ചു. ഗർഭിണിയാണെന്ന സംശയം തോന്നിയിരുന്നു. ഗ‌ർഭിണിയാണോയെന്ന് ചോദിച്ചപ്പോൾ നിഷേധിച്ചു. നിലവിൽ ആർത്തവകാലമാണെന്ന് പറയുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളോട് വിവരം പറഞ്ഞു. യുവതി ഇടയ്ക്കിടെ ശുചിമുറിയിൽ പോകുന്നുണ്ടായിരുന്നു. പിന്നീട് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. എന്നാൽ ശുചിമുറിയിൽ നോക്കിയിട്ട് ഒന്നും കാണാൻ സാധിച്ചില്ല. അപ്പോഴും എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അറിയിക്കാൻ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജനലിന്റെ പുറകിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE