മണിയൂർ: വി ആർ സുധീഷിൻ്റെ എഴുത്തിൻ്റെ 50 വർഷം വെട്ടിൽ പീടിക കെ.പി.ഷാജി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനപക്ഷാചരണമായി കുറുന്തോടി എം എൽ പി സ്കൂളിൽ വെച്ച് നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.ആർ സുധീഷിൻ്റെ കഥാപ്ര പഞ്ചത്തെ പറ്റി ഡോ കെ.എം ഭരതൻ സംസാരിച്ചു.
എൽ എസ് എസ് , യു എസ് എസ് , എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രമോദ് കുറ്റിയിൽ കവിത ആലപിച്ചു. ഗ്രാമപഞ്ചായത്തംഗം പി.കെ.ബിന്ദു, സുനീഷ എന്നിവർ ആശംസകൾ നേർന്നു. വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രദീപൻ സ്വാഗതവും കെ.ടി.കെ മോളി നന്ദിയും പറഞ്ഞു.