ചോമ്പാല : മാഹി റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് ഞായറാഴ്ച 6.35-ന് യശ്വന്ത്പുർ ട്രെയിൻതട്ടി മരിച്ച 35 വയസ്സ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞില്ല. കീഴ്ത്താടിയിൽ മുറിവിന്റെ കലയും ഇടതുനെഞ്ചിൽ കാക്കപ്പുള്ളിയും നീലയും കറുപ്പും വരയുള്ള ഷർട്ടുമാണ് അടയാളം. ഇതര സംസ്ഥാനക്കാരനാണെന്ന് പോലീസ് നിഗമനം. ചോമ്പാല എസ്.ഐ. മനോജ് എം.വി.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.