BREAKING NEWS
dateWED 18 MAR, 2026, 6:43 PM IST
dateWED 18 MAR, 2026, 6:43 PM IST
back
Homeregional
regional
SREELAKSHMI
Wed Mar 18, 2026 07:24 AM IST
കൊയിലാണ്ടിയില്‍ ഇലക്‌ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് അപകടം; 3 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
NewsImage

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കറുവങ്ങാടാണ് അപകടമുണ്ടായത്. ഇലക്‌ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്.

മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ മൂവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് അപക‌ടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE