
നാദാപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ ബാബുവിന്റെ മകൻ അർജുന് (30) അന്ത്യാഞ്ജലി. പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ ആറ് മണിയോടെ തൂണേരിയിൽ കൊണ്ടുവന്നു. എട്ടു മണിയോടെയായിരുന്നു സംസ്കാരം.
അർജുന്റെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ വീട്ടിൽ എത്തി. ഒരുനോക്കു കാണാൻ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.റാസ് ലഫാനിലെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു അര്‍ജുന്‍. മൂന്ന് വർഷം മുമ്പാണ് ഖത്തറിൽ പ്രവാസ ജീവിതം ആരംഭിച്ചത്.
ഒരു വര്ഷം മുമ്പായിരുന്നു വിവാഹം. വാണിമേൽ പുതുക്കയം സ്വദേശി അതുല്യയാണ് ഭാര്യ. മാതാവ്: സീന. സഹോദരി: വിസ്മയ. ഗ്യാസ് പ്ലാന്റിൽ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്.