ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്‌പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുകയും ചെയ്തു.സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. '