നാദാപുരം: യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ പോലീസ് സിഐക്കെതിരെ കേസ്. നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് വടകര പോലീസ് കേസെടുത്തത്. കത്രിക പോലുള്ള വസ്തു കാട്ടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിയുടെ ബഹളം കേട്ട് രാത്രി അയല്‍ക്കാര്‍ ഓടിക്കൂടിയിരുന്നു.
വള്ളിക്കാട് സ്വദേശിനിയായ യുവതിയുടെ വീട്ടിലാണ് സംഭവം. വൈകിട്ട് മകളോടൊപ്പം പുറത്തു പോയ യുവതി രാത്രി എട്ടേമുക്കാലോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രതിയെ വീട്ടിനുള്ളല്‍ അതിക്രമിച്ച് കയറിയ നിലയില്‍ കാണുകയായിരുന്നെന്ന് പറയുന്നു. പിന്നാലെ കത്രിക പോലുള്ള മൂര്‍ച്ചയുള്ള സാധനം കാണിച്ച്കുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പറയുന്നു.
യുവതിയും മകളും ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും യുവതി വടകര പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വടകര പോലീസെത്തി സിഐ സ്മിതേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ നേരത്തെ പരിചയമുള്ള പ്രതി പലപ്രാവശ്യം ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് പ്രതിയുടെ കോള്‍ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് അതിക്രമത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.