
കോഴിക്കോട് : ബീച്ചിന് സമീപത്ത് വെച്ച് പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ മരത്തിൽ കയറിയ അന്യസംസ്ഥാന തൊഴിലാളി മരത്തിന്റെ കൊമ്പൊടിഞ്ഞു താഴേക്ക് വീണു. ഇത് കണ്ടു ഓടി എത്തിയ അർഷാദ് പയ്യോളി, പരിക്ക് പറ്റിയ ആൾക്ക് ശ്വാസംവും പൾസും ഇല്ലെന്നു മനസ്സിലാക്കുകയും ഉടൻ തന്നെ സി.പി.ആർ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു.
പരിക്കുപറ്റിയ ആളുടെ തലയിൽ ഏറ്റ മുറിവ് സ്വന്തം ഷർട്ട് കൊണ്ടു കെട്ടി. തുടർന്ന് അത് വഴി വന്ന പോലീസ് വാഹനത്തിൽ സി പി ആർ ചെയ്തു കൊണ്ടു തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. അൽപ സമയത്തിന് ശേഷം രോഗി സ്വന്തമായി ശ്വാസം എടുക്കാൻ തുടങ്ങി.തക്ക സമയത്ത് പ്രവർത്തിച്ച അർഷാദ് നെ ഡോക്ടർ മാരും പോലീസും അഭിനന്ദിച്ചു. വടകര അഗ്നി രക്ഷ നിലയത്തിനു കീഴിലുള്ള സിവിൽ ഡിഫെൻസ് അംഗമാണ് അർഷാദ്..
സിവിൽ ഡിഫെൻസിൽ നിന്നും കിട്ടിയ പരിശീലനമാണ് ഈ ഒരു പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന് അർഷാദ് പറഞ്ഞു.പരിക്കേറ്റ രാം ഹരി വർമ (42) യെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ലേക്ക് മാറ്റി.