ആയഞ്ചേരി: ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. ചുണ്ടേക്കൈയിൽ വടകര ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സി പത്മകുമാർ ഉദ്ഘാടനം ചെയ്തു. വടകര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ എ വിജയകുമാർ അധ്യക്ഷം വഹിച്ചു. പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.പി സുരേഷ്കുമാർ, അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ എസ് സാം , സബ് എഞ്ചിനിയർ സി.എം സിനു , ട്രേഡ് യൂനിയൻ പ്രതിനിധികളായ എം ഷാജി, കെ.കെ രഞ്ജിത്ത് , എം.ടി ബിജു, അസി: എഞ്ചിനിയർ ടി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.