ശ്രീനഗര്‍: ജമ്മുകശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടായേക്കും.ജമ്മുകശ്മീര്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഇതില്‍ നിര്‍ണായകമാണ്.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് ഉഭയകക്ഷി ചര്‍ച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരും. തരിഗാമിക്ക് പിന്തുണ നല്‍കികൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് ഈ യോഗത്തില്‍ വെച്ച് കൈമാറും കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്നാണ് തരിഗാമി വിജയിച്ചത്.തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച തരിഗാമി പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് തരിഗാമി ജനവിധി തേടിയത്.