മാനന്തവാടി(വയനാട്) : ഒ.ആർ. കേളു ഇന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമമന്ത്രിയായി ചുമതലയേറ്റെടുക്കും. ഞായറാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നിയുക്തമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും പാർട്ടി നേതാക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സത്യപ്രതിജ്ഞ നടക്കുന്ന സമയം പ്രാദേശികമായും വിവിധ ആഘോഷങ്ങൾ ആസൂത്രണംചെയ്തിട്ടുണ്ട്.
ഒ.ആർ. കേളു എം.എൽ.എ.യുടെ പിതാവ് ഓലഞ്ചേരി രാമൻ, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആർ. രവി (അച്ചപ്പൻ), ഒ.ആർ. ലീല, ഒ.ആർ. ചന്ദ്രൻ, മക്കളായ . മിഥുന,ഭാവന എന്നിവരും മറ്റുബന്ധുക്കളും അയൽക്കാരും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സി.പി.എം. ജില്ലാസെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ അടക്കമുള്ളവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.