പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമാണ് പാലക്കാട്ടെ എൽ.ഡി.എഫിന്റെ പത്ര പരസ്യമെന്നും പരസ്യം നൽകിയത് എൽ.ഡി.എഫ് ആണെങ്കിൽ പണം നൽകിയത് ബി.ജെ.പിയാണെന്നും സന്ദീപ് വാര്യർ. പത്രപരസ്യങ്ങളിൽ തന്റെതെന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ പലതും വ്യജമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
സി.പി.എം കൃത്രിമമായി നിർമിച്ചതാണിതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. രണ്ടു പത്രങ്ങളിൽ മാത്രം പരസ്യം നൽകി ബി.ജെ.പിയെ പോലെ വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എമ്മും ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.പാലക്കാട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യമാണ് വിവാദമായത്.