തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രി മാറ്റം ഉടനില്ല. എ.കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. നിയമസഭാ സമ്മേളനം കഴിഞ്ഞ് മന്ത്രിമാറ്റം ആലോചിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരുമായി നടത്തിയ കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്.
എൻ.സി.പിയിലെ രണ്ട് എം.എൽ.എമാരും രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തിരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.
സംസ്ഥാന നേതൃത്വത്തിന് വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെ ദേശീയ നേതൃത്വത്തെ സമീപിച്ചു.എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടികാഴ്ചയിലും സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ മുഖ്യമന്ത്രിയെ കാണാൻ നിർദേശിക്കുകയായിരുന്നു.