ഒ.ആര്‍. കേളു രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയുടെ ഭാഗമായി. മാനന്തവാടി എംഎല്‍എയായ കേളു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേല്‍ക്കുന്നത്.
ഒ.ആര്‍. കേളു എം.എല്‍.എ.യുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.
വയനാട്ടില്‍നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സിപിഎം നേതാവാണ് കേളു.