ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമ-സാഹിത്യമേഖലയിലെ ബഹുമാന്യ പ്രതിഭയായ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതീവ ദുഃഖമുണ്ടെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്തുകൊണ്ട് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചുവെന്നും ഇനിയും ഒരുപാടുപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും നിശ്ബദരാക്കപ്പെട്ടവര്‍ക്കും അദ്ദേഹം ശബ്ദം നല്‍കി. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.