കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനകീയ തിരച്ചിലിൽ പങ്കുചേരുന്നവരുടെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. 'നമ്മൾ അതിജീവിക്കും' എന്ന ഹാഷ് ടാഗോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കൊപ്പമുള്ള വീഡിയോ മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ദുരന്ത ഭൂമിയിൽ എല്ലാ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും പ്രാദേശിക ജനപ്രതിനിധികളും ദുരിതാശ്വാസ ക്യാമ്പ് അംഗങ്ങളും ഒറ്റ ശരീരവും മനസ്സുമായി ജനകീയ തിരച്ചിലിൽ പങ്കുകൊള്ളുന്നത് ഇന്ന് നേരിൽ കണ്ടു. ജനകീയ തിരച്ചിൽ പുരോഗമിക്കുകയാണ്. നമ്മൾ അതിജീവിക്കും, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഓരോ മേഖലകളിലും വിവിധ ഏജൻസികളിൽ നിന്ന് നിശ്ചിത എണ്ണം സന്നദ്ധപ്രവർത്തകരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.