ന്യൂഡല്‍ഹി: മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കും. സിനിമ തന്റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ തന്റെ കൈവശമുണ്ട്. അവ തീര്‍ക്കുന്നത് സംബന്ധിച്ച് ചില ധാരണകള്‍ ഉണ്ടാക്കേണ്ടതുണ്ട് എന്നതല്ലാതെ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി മന്ത്രിപദത്തില്‍നിന്ന് മാറാന്‍ സുരേഷ് ഗോപി നീക്കംനടത്തുന്നതായി വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.