തിരുവനന്തപുരം: നടനും എം.എല്‍.എയുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്റെ അവസാനം സിനിമമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍, സിനിമയുടെ മന്ത്രി താനല്ലല്ലോ എന്നായിരുന്നു ഗണേഷിന്‍റെ മറുപടി. സിനിമയില്‍ അഭിനയിക്കുന്ന ഒരാളെന്നതിലുപരി സിനിമയെപ്പറ്റി ആധികാരികമായി പറയാന്‍ തന്റെ കൈയില്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുകേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കാര്യം പ്രത്യേകമായി ഉന്നയിച്ചപ്പോള്‍, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആദ്യത്തെ ദിവസംതന്നെ താന്‍ പറഞ്ഞല്ലോ എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. പിന്നെ എന്തിനാണ് നമ്മളെ വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.