ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി.) ചെയര്‍മാനായി വീണ്ടും നിയമിച്ചു. മേയ് എട്ടിനാണ് പിത്രോദ സ്ഥാനത്തുനിന്ന് രാജിവെച്ചത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവര്‍ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോദയുടെ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു പിത്രോദ ഇങ്ങനെ പറഞ്ഞത്.കൂടാതെ പിന്തുടര്‍ച്ചാസ്വത്ത് നികുതിയുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം സൃഷ്ടിച്ച വിവാദങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലായിരുന്നു രാജി.