കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രെെംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രെെംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ലാലിയെ ചോദ്യം ചെയ്തത്. തട്ടിപ്പിൽ മുഖ്യപ്രതി അനന്തു കൃഷ്ണന് മാത്രമല്ല എൻജിഒ കോൺഫെഡറേഷന്റെ മറ്റ് ഭാരവാഹികൾക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി മൊഴി നൽകിയതെന്നാണ് സൂചന.
കേസിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്ന് ക്രെെംബ്രാഞ്ച് അറിയിച്ചു.എന്നാൽ തന്നെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയിട്ടില്ലെന്നും തന്റെ ആവശ്യപ്രകാരം അന്വേഷണസംഘം തന്റെ മൊഴിയെടുക്കുകയായിരുന്നുവെന്നുമാണ് ലാലി ഒരു മാധ്യമത്തോട് പ്രതികരിച്ചത്. എറണാകുളത്ത് നിന്നുള്ള എഐസിസി അംഗമായ ലാലി ഗുജറാത്തിലെ എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.