ചേലക്കര: ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് ബുധനാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎ, സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.