ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് ശശി തരൂർ പാർട്ടിയെ അറിയിച്ചതായി വിവരം. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിൽ സംസാരിക്കാൻ തയ്യാറുള്ള കോൺഗ്രസ് എംപിമാരുടെ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിൽ ശശി തരൂരിനേയും പാർട്ടി സമീപിച്ചിരുന്നു. എന്നാൽ തനിക്ക് സംസാരിക്കാൻ താത്പര്യമില്ല എന്ന് തരൂർ അറിയിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് ശശി തരൂരുമായി സംസാരിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.