ലഖ്‌നൗ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലേയും പാക് അധീന ജമ്മു കശ്മീരിലേയും ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന പോലീസിന്റെ എല്ലാ ഫീല്‍ഡ് യൂണിറ്റുകളോടും സുരക്ഷാസേനകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം തടത്താന്‍ നിര്‍ദേശിച്ചതായി യുപി ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. പ്രധാന സ്ഥാപനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.
'സംസ്ഥാനത്തെ ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കാന്‍ പൂര്‍ണ്ണസജ്ജമാണ്. യുപി പോലീസ് ജാഗ്രതയോടെയിരിക്കുകയാണ്', പ്രശാന്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.