BREAKING NEWS
dateTUE 22 APR, 2025, 10:59 PM IST
dateTUE 22 APR, 2025, 10:59 PM IST
back
Homeregional
regional
SREELAKSHMI
Thu Apr 17, 2025 03:26 PM IST
യു.ജി.സി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; മേയ് എട്ട് വരെ അപേക്ഷിക്കാം
NewsImage

ന്യൂഡല്‍ഹി: ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. 2025 ജൂൺ 21 മുതൽ 30 വരെ ആയിരിക്കും പരീ‍ക്ഷകൾ നടക്കുന്നത്.

പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി 2025 മേയ് എട്ട് രാത്രി 11:59 വരെയാണ്. മെയ് ഒമ്പത് മുതൽ മെയ് 10 വരെ രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ അവസരം ഉണ്ടാകും.

ഫീസ്

സംവരണമില്ലാത്ത വിഭാഗക്കാർ 1150 രൂപയും ജനറൽ-ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർ 600 രൂപയും എസ്.ടി/എസ്‌.സി, ട്രാൻസ്ജെൻഡർ 325 രൂപയും അപേക്ഷ ഫീസ് അടക്കണം.

അപേക്ഷിക്കേണ്ട വിധം

ugcnet.nta.ac.in ന്ന ഔദ്യോഗിക വെബ് ‌സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ, “UGC-NET june-2025: Click Here to Register/Login ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യുക.

രേഖകള്‍ അപ്ലോഡ് ചെയ്യുക, അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ ഫീസ് അടച്ച് സമർപ്പിക്കുക.

അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE