നാദാപുരം: കുമ്മങ്കോട് വീട് കേന്ദ്രീകരിച്ച് വിൽപ്പനക്കായി സൂക്ഷിച്ച് വച്ച എം ഡി എം എയും, കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുമ്മങ്കോട് സ്വദേശി കൃഷ്ണ ശ്രീ വീട്ടിൽ നിതിൻ കൃഷ്ണ ( 36 ) നെയാണ് നാദാപുരം എസ് ഐ എം.പി. വിഷ്ണു അറസ്റ്റ് ചെയ്തത്. O.40 ഗ്രാം എം ഡി എം എയും 3.50 ഗ്രാം കഞ്ചാവും വീട്ടിൽ നിന്ന് പോലീസ് പിടികൂടി.