പേരാമ്പ്ര: പേരാമ്പ്രയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ എന്നിവർക്കടക്കം പരിക്കേറ്റു.
കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാർച്ച് തടഞ്ഞ പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.