BREAKING NEWS
dateTHU 5 DEC, 2024, 12:44 AM IST
dateTHU 5 DEC, 2024, 12:44 AM IST
back
Homepolitics
politics
SREELAKSHMI
Wed Dec 04, 2024 09:29 AM IST
സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയിൽ കേസ്
NewsImage

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയിൽ കേസ്. ഭാര്യ മിനിസ നൽകിയ പരാതിയിൽ കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ബിപിന്റെ അമ്മയുമായ പ്രസന്നകുമാരിയാണ് കേസിൽ രണ്ടാം പ്രതി.

മുൻപ് മിനിസയുടെ പരാതി സിപിഎം നേതൃത്വത്തിന് നൽകിയിരുന്നു. അവിഹിതബന്ധം ചോദ്യം ചെയ്‌തതിന് മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം ബിപിൻ സി ബാബുവിനെതിരെ നടപടിയുമെടുത്തിരുന്നു. ഇതിനിടെ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിൻ സി ബാബു പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. രണ്ട് ദിവസം മുൻപാണ് ബിപിൻ സിയുടെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടത്.ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്‌ത്രീധനമായി വാങ്ങിയെന്നും കൂടുതൽ സ്‌ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിന് മ‌ർദ്ദിച്ചെന്നും പരാതിയുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE