മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിൽ പ്രതികരിച്ച് 2021ൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ ഡിസിസി പ്രസിഡന്റും ആയിരുന്ന വി വി പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'- എന്നാണ് ഫേസ്ബുക്കിൽ വി വി പ്രകാശിന്റെ ചിത്രം പങ്കുവച്ച് നന്ദന കുറിച്ചത്.
നിലമ്പൂരിൽ സ്വതന്ത്രനായി മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ പി വി അൻവർ വിവി പ്രകാശിന്റെ വീട്ടിലെത്തിയാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.