ന്യൂഡല്‍ഹി: മുസ്തഫാബാദില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ശനിയാഴ്ച അതിരാവിലെയാണ് അപകടമുണ്ടായത്. പത്തോളംപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയുടേയും ഡല്‍ഹി പോലീസ് സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.പതിന്നാല് പേരെ രക്ഷിക്കാന്‍ സാധിച്ചതായും നാലുപേര്‍ മരിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ സന്ദീപ് ലാമ്പ എഎന്‍ഐയോട് പ്രതികരിച്ചു. 8-10 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.