BREAKING NEWS
dateFRI 10 JAN, 2025, 3:01 AM IST
dateFRI 10 JAN, 2025, 3:01 AM IST
back
Homepolitics
politics
SREELAKSHMI
Thu Jan 09, 2025 10:34 AM IST
ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണം;ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയ്ക്കെതിരെ അത്മഹത്യ പ്രേരണാക്കുറ്റം
NewsImage

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രതിചേർത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.​ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരും പ്രതികളാണ്. ഇതിൽ കെ.കെ.​ഗോപിനാഥൻ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ്.

എൻ.എം.വിജയൻ നൽകിയെന്ന് പറയപ്പെടുന്ന കത്തിന്റെ ആധികാരികത പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നായിരുന്നു പോലീസ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് എം.എൽ.എ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിചേർത്തിരിക്കുന്നത്. എൻ.എം.വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.കത്തുമായി ബന്ധപ്പെട്ട് പോലീസ് എൻ.എം.വിജയന്റെ കുടുംബത്തോട് ചില കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയന്റെ കയ്യക്ഷരമുൾപ്പെടെയുള്ളവയെക്കുറിച്ചായിരുന്നു അന്വേഷണമെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE