ആലപ്പുഴ: ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ നിന്ന് മടങ്ങി.
തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് വിലാപ യാത്ര ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. മഴയെപ്പോലും അവഗണിച്ചാണ് പ്രിയ നേതാവിനെ കാണാൻ ജനക്കൂട്ടം ഒഴുകി എത്തിയത്.ഇനി പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനമുണ്ടാവും
അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും.