മേപ്പയ്യൂർ : മേപ്പയ്യൂർ സ്വദേശിയായ അധ്യാപകനെ കാണാതായതായി പരാതി.നടുവിലക്കണ്ടി വിനോദന്റെ മകൻ ദേവദർശിനെ ആണ് ഇന്നലെ മുതൽ കാണാതായത്. രാവിലെ 8 മണിക്ക് വീട്ടിൽ നിന്നും വടകര ഗുജറാത്തി എസ്.ബി സ്കൂളിലേക്ക് പോയതാണ്. 165 സി.എം ഉയരം,വെളുത്ത് തടിച്ച ശരീരം, കറുത്ത ഷർട്ടും വെള്ള പാന്റുമാണ് കാണാതാവുമ്പോൾ ഉള്ള വേഷം.
മേപ്പയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04962676220 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.