BREAKING NEWS
dateTUE 3 DEC, 2024, 11:24 PM IST
dateTUE 3 DEC, 2024, 11:24 PM IST
back
Homeinternational
international
SREELAKSHMI
Sat Nov 16, 2024 10:00 PM IST
രാഹുലിനൊപ്പം റോഡ് ഷോയിൽ സന്ദീപ് വാര്യർ ;ആവേശത്തോടെ നേതാക്കളും പ്രവർത്തകരും
NewsImage

പാലക്കാട്: കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് തേടി യു.ഡി.വൈ.എഫ് റോഡ് ഷോയിൽ മുൻ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. തുറന്ന വാഹനത്തിൽ യു.ഡി.വൈ.എഫ് നേതാക്കൾക്കൊപ്പം പകർത്തിയ സെൽഫി സന്ദീപ് വാര്യർ തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എബിൻ വർക്കി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ളവർക്കൊപ്പമാണ് സന്ദീപ് വാര്യർ സെൽഫി എടുത്തത്.സന്ദീപ് വാര്യരുടെ കൈ ഉയർത്തി പിടിച്ചു കൊണ്ട് തുറന്ന വാഹനത്തിൽ നിൽക്കുന്ന ചിത്രം രാഹുൽ മാങ്കൂട്ടത്തിലും എഫ്.ബി പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.മതേതരത്വം, പാലക്കാട് എന്ന് ചിത്രത്തോടൊപ്പം കുറിച്ചു.വെറുപ്പിന്റെ മാർക്കറ്റിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് വന്ന സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങളെന്ന് പി.കെ. ഫിറോസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE