BREAKING NEWS
dateFRI 6 JUN, 2025, 7:28 PM IST
dateFRI 6 JUN, 2025, 7:28 PM IST
back
Homepolitics
politics
SREELAKSHMI
Tue Jun 03, 2025 10:23 AM IST
34 കോടി രൂപയുടെ ആസ്തി, 20 കോടിയുടെ ബാധ്യത;പി.വി അൻവറിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
NewsImage

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എം.എൽ.എയുമായ പി,​വി.അൻവറിന്റെ ആസ്തി വിവരങ്ങൾ പുറത്ത്. നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അൻവറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്.

കൈവശം 25000 രൂപയാണുള്ളതെന്ന് അൻവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്റെ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അൻവറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021ൽ മത്സരിച്ചപ്പോൾ 18.57 കോടി രൂപയായിരുന്നു അൻവറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയാണ് ബാദ്ധ്യതയായി ഉണ്ടായിരുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE