മലപ്പുറം: മുൻ എംഎൽഎ പിവി അൻവറെ അനുനയിപ്പിക്കാൻ അവസാന അടവുകളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി അൻവറിന്റെ വീട്ടിലെത്തിയ രാഹുൽ ഏറെ സമയം അദ്ദേഹവുമായി സംസാരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഒരു വാർത്താചാനൽ പുറത്തുവിടുകയും ചെയ്തു.
അൻവർ മത്സര സന്നദ്ധത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.സിപിഎമ്മിനെയും പിണറായിസത്തെയും തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്നും അതിനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. എന്നാൽ വിശ്വാസ ലംഘകരുമായി ഇനി ബന്ധമില്ലെന്ന് അൻവർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.