BREAKING NEWS
dateTHU 21 NOV, 2024, 10:24 PM IST
dateTHU 21 NOV, 2024, 10:24 PM IST
back
HomeRegional
Regional
SREELAKSHMI
Thu Nov 21, 2024 05:29 PM IST
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
NewsImage

കൊച്ചി: പറവൂരിൽ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോ​ഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി.

നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങൾക്കിടെ ചെറിയ രീതിയിലുള്ള ബലപ്രയോ​ഗം സ്വാഭാവികമാണ്. ചെറിയ വിഷയങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.2017-ലാണ് സംഭവം. പറവൂരിൽ മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിലാണ് പോലീസ് കേസെടുത്തത്. ഉദ്യോ​ഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരേ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING