BREAKING NEWS
dateTHU 19 JUN, 2025, 10:31 PM IST
dateTHU 19 JUN, 2025, 10:31 PM IST
back
Homepolitics
politics
SREELAKSHMI
Thu Jun 19, 2025 12:21 PM IST
രാജ്‌ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബയുടെ ചിത്രം; ബഹിഷ്‌കരിച്ച് മന്ത്രി ശിവൻകുട്ടി
NewsImage

തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദം. പൊതുപരിപാടിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടി ചിത്രം കണ്ടതോടെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്‌‌ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് മന്ത്രിയെത്തിയത്. എന്നാൽ താൻ എത്തുമ്പോഴേക്ക് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ തന്റെ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് മൈക്കിലൂടെ തന്നെയാണ് അദ്ദേഹം വിയോജിപ്പ് അറിയിച്ചത്.കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നു. ഞാൻ ചെല്ലുമ്പോൾ കാണുന്നത് പുഷ്പാർച്ചന നടത്തുന്നതാണ്. ഗവർണർ വളരെ അഹങ്കാരത്തോടെ നിലപാടെടുത്തു. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി.'- മന്ത്രി വിമർശിച്ചു.

ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവൻ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഇതുകൊണ്ടുമാത്രമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE