BREAKING NEWS
dateTUE 24 JUN, 2025, 3:10 PM IST
dateTUE 24 JUN, 2025, 3:10 PM IST
back
Homepolitics
politics
SREELAKSHMI
Mon Jun 23, 2025 08:39 AM IST
നിലമ്പൂരിൽ ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്
NewsImage

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകൾ വന്നുതുടങ്ങി. ആദ്യ റൗണ്ട് വോട്ടുകൾ കൂടുതൽ എണ്ണിയതോടെ 500ലധികമായി ആര്യാടൻ ലീഡ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആദ്യഘട്ടത്തിൽ യുഡിഎഫിന് അനുകൂലമാണെന്ന സൂചനയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചതായാണ് വിവരം.

നിലവിൽ യുഡിഎഫിനും പി വി അൻവറിനും മേൽക്കൈയുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ റൗണ്ടിലെ ആദ്യ ടേബിൾ എണ്ണുമ്പോൾ രണ്ടാം സ്ഥാനത്ത് പി വി അൻവറിനാണ് ലഭിച്ചത്. ഇടത് സ്ഥാനാർത്ഥി എം സ്വരാജ് മൂന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. ഏഴര മണിയോടെ സ്‌ട്രോംഗ് റൂം തുറന്ന് സജ്ജീകരണങ്ങൾ കൃത്യമെന്ന് ഉറപ്പാക്കിയിരുന്നു. കൃത്യം എട്ട് മണിയ്‌ക്ക് തന്നെ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി സ്‌കൂളിൽ വോട്ടെണ്ണൽ ആരംഭിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE