തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മന്ത്രി ആരോഗ്യമേഖലയെ അലങ്കോലപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് ഗുരുതരമായ തെറ്റാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അവർ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്നാണെന്നും അവർ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.