BREAKING NEWS
dateTHU 17 APR, 2025, 4:45 AM IST
dateTHU 17 APR, 2025, 4:45 AM IST
back
Homeinternational
international
Arya
Thu Nov 23, 2023 01:16 PM IST
ചൈനയിൽ അജ്ഞാത രോഗം പടരുന്നു..കൂടുതൽ കേസുകൾ കുട്ടികളിൽ
NewsImage

ബെയ്ജിങ്: ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നതില്‍ ആശങ്ക. ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. രോഗത്തെ ഗൗരവത്തോടെ കാണുന്ന ലോകാരോഗ്യ സംഘടന വിവരങ്ങള്‍ തേടി.വടക്കന്‍ ചൈനയിലാണ് രോഗം ആദ്യം കണ്ടത്. കുട്ടികളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം പടരുന്ന മേഖലയില്‍ ന്യൂമോണിയ ലക്ഷണങ്ങളുമായാണ് രോഗികൾ ആശുപത്രിയില്‍ എത്തുന്നത്. ആശുപത്രിയില്‍ ഇത്തരം രോഗലക്ഷണങ്ങളോടെ എത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രോഗത്തിന് കാരണമാകുന്ന രോഗാണു ഏതാണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ചൈനീസ് അധികൃതരെ ഉദ്ധരിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ന്യൂമോണിയയ്ക്ക് പുറമേ പനി, ചുമ, ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ചില രോഗികള്‍ക്ക് ആശുപത്രിവാസം വേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷമാണ് ചൈനയില്‍ അജ്ഞാത രോഗം പടരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമാണ് രോഗം പടരുന്നത് എന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. പനി, കോവിഡ് അടക്കം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ തന്നെയാണ് അജ്ഞാത രോഗം പടരുന്നതിനും കാരണമാകുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE