BREAKING NEWS
dateSAT 19 APR, 2025, 6:19 AM IST
dateSAT 19 APR, 2025, 6:19 AM IST
back
Hometech
tech
SREELAKSHMI
Wed Apr 16, 2025 03:14 PM IST
ശ്രീകൃഷ്ണ വിഗ്രഹത്തിൽ ചുംബിച്ച് ജസ്നയുടെ ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ വിമർശനം
NewsImage

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കേസെടുത്തത്.കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്‌ഐആറിലുള്ളത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഇപ്പോഴിതാ വിവാദങ്ങൾക്ക് പിന്നാലെ വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ജസ്ന. വിഷുക്കണിക്ക് വേണ്ടി സ്ഥാപിച്ച കൃഷ്ണ വിഗ്രഹത്തിൽ ചുംബിച്ചും ജസ്ന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

വിശ്വാസം അത് മനസ്സിൽ സൂക്ഷിക്കുക ആളുകളെ കാണിക്കാൻ ഉള്ളതല്ല, ഒരിക്കലും ഒരു ദൈവത്തിനും ഉമ്മ കൊടുക്കാറില്ല.... സ്‌നേഹം.. ഇഷ്ടം... ഭക്തി ഒക്കെ കൈ കൂട്ടി നമസ്‌കരിക്കും- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ജന്മദിനാഘോഷത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തി. യുവതിക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി ലഭിച്ചതിന് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി അന്ന് വ്യക്തമാക്കിയതാണ്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE