BREAKING NEWS
dateSUN 22 JUN, 2025, 7:42 AM IST
dateSUN 22 JUN, 2025, 7:42 AM IST
back
Homeinternational
international
SREELAKSHMI
Wed Jun 18, 2025 10:00 PM IST
വെള്ളം, മഞ്ഞള്‍പൊടി, ഫ്‌ളാഷ് ലൈറ്റ്; ട്രെന്റിന് പിന്നാലെ സോഷ്യല്‍ മീഡിയ
NewsImage

രു ഗ്ലാസ് വെള്ളം. ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി. ഫ്ളാഷ് ലൈറ്റ് ഓണ്‍ ആക്കിയ ഒരു ഫോണ്‍. നല്ല കിടിലനൊരു ആക്റ്റിവിറ്റി. സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇതേയുള്ളു. ഇന്‍സ്റ്റ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്തിനേറെ വാട്സാപ്പ് സ്റ്റാറ്റസുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്നത് ഈ റീലുകളാണ്. എല്ലാരും ട്രെന്റിന് പിന്നാലെ. സംഭവം വലിയ മാജിക്കൊന്നുമല്ല. സിംപിള്‍ സയന്‍സ്. പിള്ളേരേ ഹാപ്പിയാക്കാനുള്ള ഒരു ആക്റ്റിവിറ്റി.

ഫ്ളാഷ് ലൈറ്റിന്റെ ആംപിയന്‍സില്‍ മഞ്ഞള്‍പ്പൊടി ഇങ്ങനെ വെള്ളത്തിലേക്ക് വീഴുമ്പോഴുള്ള ആ തിളക്കം ആരായാലും നോക്കിനിന്നുപോകും. ചെറിയ കാര്യങ്ങളില്‍ വലിയ സന്തോഷം കണ്ടെത്തുന്ന കുട്ടികള്‍ക്ക് ഒരു wow ഫീല്‍ കിട്ടാന്‍ വേറെന്ത് വേണം. ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിലെ മ്യൂസിക്ക് കൂടി ചേരുമ്പോള്‍ റീലുകള്‍ വേറെ ലെവലായി. മുളകുപൊടി ഉള്‍പ്പെടെയുള്ള മറ്റ് പൊടികള്‍ വെച്ചുള്ള പരീക്ഷണങ്ങളും തകൃതിയായി നടക്കുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE