മോസ്കോ: റഷ്യയിൽ വൻ ഭൂചലനം.ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കേയറ്റത്തെ കമചട്ക മേഖലയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഭൂചലനത്തെത്തുടർന്ന് കംചട്ക മേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി റഷ്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കാര്യമായ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.