തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം മാലദ്വീപിലും കന്യാകുമാരി ഭാഗത്തും എത്തിയതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. 27-നോ അതിനുമുൻപോ കേരളത്തിൽ കാലവർഷം തുടങ്ങാൻ സാധ്യതയുണ്ട്.
18-ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നൽകി.19-ന് എറണാകുളം മുതൽ വടക്കോട്ട് കാസർകോടുവരെ എട്ടുജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട് തീരത്തും ഇപ്പോൾ ചക്രവാതച്ചുഴിയുണ്ട്.